ജിജു വർഗ്ഗീസിന്റെ സംസ്‌കാരം നാളെ


പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ജിജു വർഗ്ഗീസിന്റെ (42) സംസ്‌കാരം നാളെ (നവംബർ 30 ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് ചുവന്നമണ്ണ് സെ. ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടക്കും. പൂവൻചിറ കാരമലയിൽ വർഗ്ഗീസിന്റെയും ലീലയുടെയും മകനായ ജിജു  അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായിരുന്നു. തിരുവനന്തപുരം ദൂരദർശനിൽ കാഷ്വൽ എഡിറ്ററായിരിക്കെ ഒട്ടേറെ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.  ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്. പട്ടിക്കാട് പീച്ചി റോഡ് ജങ്ഷനിലെ ഫസ്റ്റ്‌ലൈൻ സ്റ്റുഡിയോയുടെ ഉടമകളിൽ ഒരാളായ ജിജു  പിആർഡി യുടെ വീഡിയോ ഗ്രാഫറായി പ്രവർത്തിച്ചു വരികയായിരുന്നു. ഇസാഫ് ജീനവക്കാരിയായ ജാനറ്റാണ് ഭാര്യ. മക്കൾ: ആൻ മരിയ, ആൻഡ്രിയ. സഹോദരങ്ങൾ: എബി, ബിജി.




Post a Comment

0 Comments