നടത്തറ. മണ്ണുത്തി മുതൽ ഒല്ലൂർ റെയിൽവേ ഗേറ്റ് വരെയുള്ള 8 കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തറ സെന്ററിൽ സമര ചക്ര പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ അധ്യക്ഷത വഹിച്ചു. 29 കോടി രൂപ ചിലവഴിച്ച് ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് നിർമ്മാണ പ്രവർത്തികൾ ഇപ്പോഴും മന്ദഗതിയിലാണ് നടക്കുന്നതെന്നും എംഎൽഎ കൂടിയായ റവന്യൂ
മന്ത്രിയുടെ കഴിവുകേടാണ് ഇതിനു കാരണമെന്നും ജോസ് വള്ളൂർ ആരോപിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ കെ.സി അഭിലാഷ്, ജെയ്ജു സെബാസ്റ്റ്യൻ, കോൺഗ്രസ്സിന്റെയും യൂത്ത്‌കോൺഗ്രസ്സിന്റെയും കെഎസ് യുവിന്റെയും നേതാക്കളായ ടി.എം രാജീവ്, എം.എൽ ബേബി, കെ.എച്ച് ഉസ്മാൻഖാൻ, ബിന്ദു കാട്ടുങ്ങൽ, അനിൽ പൊറ്റക്കാട്, ബ്ലസൻ വർഗീസ്, അൽജോ ചാണ്ടി, സുധീഷ് തട്ടിൽ, വിനീഷ് പ്ലാച്ചേരി, ജേക്കബ് പോൾ, ഷൈജു കുരിയൻ, പ്രവീൺ രാജു തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments