മണ്ണുത്തി. മേൽപ്പാലം റീടാറിങ് ആരംഭിച്ചതോടെ നിലവിൽ വന്ന ഗതാഗത നിയന്ത്രണങ്ങളെ തുടർന്ന് മണ്ണുത്തി സെന്ററിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടായി. സർവ്വീസ് റോഡിൽ ബൈപാസ് ജങ്ഷൻ മുതൽ മേൽപ്പാലത്തിന്റെ കിഴക്ക് ഭാഗം വരെയാണ് ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത നിലയിൽ ഗതാഗതം സ്തംഭിച്ചത്. കൂടാതെ ഈഭാഗങ്ങളിൽ സർവ്വീസ് റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് വലിയ വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി മണ്ണുത്തി മുതൽ മുടിക്കോട് വരെ ദേശീയപാതയുടെ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തി വിടുന്നുള്ളു. പ്രത്യേക മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്നത് യാത്രക്കാർക്ക് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
0 Comments