ദേശീയപാതയിൽ മുടിക്കോട് വാഹനാപകടം പൂവൻചിറ സ്വദേശിയായ യുവാവ് മരിച്ചു

മുടിക്കോട്.  ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂവൻചിറ സ്വദേശിയായ  കാരമല വീട്ടിൽ കെ വി ജിജുവാണ് (42) മരിച്ചത്. തൃശൂരിലേക്ക് പോവുകയായിരുന്ന ജിജു സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജിജു വിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് 


കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ജിജുവിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. മണ്ണുത്തി മേൽപ്പാലം മുതൽ ആറുവരി പാതയിൽ ടാറിംഗ് നടക്കുകയാണ്. ഇതിനായി ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ തൃശൂർ ഭാഗത്തേക്കുള്ള പാതയിലൂടെയാണ് വിട്ടിരുന്നത്. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മുടിക്കോട് സെന്ററിൽ വെച്ച് ഇടതുവശത്തെ പാതയിലേക്ക് പ്രവേശിക്കണം. എന്നാൽ ഇക്കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പുകളൊന്നും ദേശീയ പാതയിൽ ഉണ്ടായിരുന്നില്ല. ആകെ ഒരു ട്രാഫിക് ബാരിയർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. അതുകൊണ്ട്. മുടിക്കോട് സെന്റർ കഴിഞ്ഞും തൃശൂർ ഭാഗത്തേക്കുള്ള പാതയിലുടെയാണ് കാർ വന്നത്. കാർ ഓടിച്ചിരുന്നയാളെ പരുക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments