വാണിയമ്പാറ. മേലേചുങ്കത്ത് ഉണ്ടായ വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. കരുനാഗപ്പിള്ളി സ്വദേശി ശരത്ത് (26) നാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. വലത് കാലിന് സാരമായ പരിക്കേറ്റ ശരത്തിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പച്ചക്കറി കയറ്റിയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹന യാത്രക്കാരുടെ സുരക്ഷക്കായി പ്രദേശത്ത് സർവ്വീസ് റോഡുകളുടെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
0 Comments