ജനപ്രതിനിധികൾക്കായി നടത്തിയ കാര്യശേഷിവികസന പരിശീലനത്തിൽ അഡ്വ. സുമേഷ് ക്ലാസ്സെടുക്കുന്നു
പട്ടിക്കാട്. കുടുംബശ്രീ ജെന്റർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയംഗങ്ങൾക്കും സിഡിഎസ് അംഗങ്ങൾക്കുമായി കാര്യശേഷി വികസന പരിശീലന ക്ലാസ്സ് നടത്തി. പാണഞ്ചേരി പഞ്ചായത്തിനെ തൃശൂർ ജില്ലയിലെ ജെന്റർ റിസോഴ്‌സ് സെന്ററായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്. അഡ്വ. സുമേഷ് ക്ലാസ്സെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ടി ജലജൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ എന്നിവർ പ്രസംഗിച്ചു. പരിശീലന പരിപാടികൾക്ക് കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി നേതൃത്വം നൽകി.
0 Comments