റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ഉടമകൾക്ക് അവസരം
റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ഉടമകൾക്ക് അവസരം നൽകുന്നതിനായി ഡിസംബർ 22 വരെ സിവിൽ സപ്ലൈസ് വകുപ്പ് തെളിമ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി എല്ലാ റേഷൻ കടകളിലും അപേക്ഷകൾ നിക്ഷേപിക്കുന്നതിനായി ഡ്രോപ്പ് ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുവാൻ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പും, പേര്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം, തൊഴിൽ തുടങ്ങിയവയിലുള്ള തെറ്റുകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട രേഖകളുടെ പകർപ്പും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷ തയ്യാറാക്കി ഡ്രോപ്പ് ബോക്‌സുകളിൽ നിക്ഷേപിക്കാം. റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, റേഷൻ കടകളുടെ പ്രവർത്തനം എന്നിവയിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാം.
നിപ്മറിൽ താൽക്കാലിക ഒഴിവ്
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എൻഐപിഎംആർ)ൽ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലുമാണ്. ഒക്യുപ്പേഷണൽ തെറാപ്പിയിൽ അംഗീകൃത സർവകലാശാല ബിരുദമാണ് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. അർഹരായ അപേക്ഷകർ നവംബർ 30, വൈകീട്ട് 4ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തിൽ അപേക്ഷ
സമർപ്പിക്കണം.
ഹാൻഡ്‌ലൂം ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ടിൽ ബിഎസ്‌സി ഫാഷൻ ഡിസൈൻ സീറ്റൊഴിവ്
ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂരിൽ ബിഎസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 24ന് ഇടയിലുള്ള ദിവസങ്ങളിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഐഐഎച്ച്ടി ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ 0497 2835390, 9746394616 എന്നീ നമ്പറുകളിൽ ലഭിക്കും.
0 Comments