വഴുക്കുംപാറ. പഠനത്തോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളിലും മാതൃക സൃഷ്ടിക്കുന്ന വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായി സുരേഷ് ഗോപി എംപി പറഞ്ഞു. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ റാങ്കുനേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി ചേർന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എ. ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് പരീക്ഷയിൽ
ഒമ്പതാം റാങ്ക് നേടിയ കെ. ഗോപിക, പന്ത്രണ്ടാം റാങ്ക് നേടിയ സി. അമൃത, യൂണിവേഴ്‌സിറ്റി തലത്തിൽ കരാട്ടെ ചാമ്പ്യനായ എം. ജി. ഗോപിക, ബീറ്റ് കോവിഡ് ക്യാമ്പയിൻ കോർഡിനേറ്ററും, ബിബിഎ ഡിപ്പാർട്ട്‌മെന്റ് എച്ച് ഒ ഡി യുമായ വി.ജി രാഖില, ടീം ലീഡർമാരായ പി.എ ആരതി, വിഷ്ണു സന്തോഷ്, ദിൽജിൻ ദേവസി, കെ.എ. ആൽബിൻ, ഗാഥ ഗിരീഷ് ടീം അംഗങ്ങൾ എന്നിവരെ സുരേഷ് ഗോപി ആദരിച്ചു. ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് ചെയർമാൻ ഡോ.സി. പി. സുനിൽകുമാർ, മുൻ ചെയർമാൻ വി. ജി. ശങ്കരനാരായണൻ എന്നിവർ ബീറ്റ് കോവിഡ് ക്യാമ്പയിൻ അംഗങ്ങൾക്ക് ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സിന്റെ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ.എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ്‌കുമാർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജോയ് ജോസ്, കോളേജ് മാനേജർ സി.എസ്.പത്മനാഭൻ, എസ്എൻ ട്രസ്റ്റ് പ്രസിഡണ്ട് ശശി പോട്ടയിൽ, സെക്രട്ടറി കെ. യു.വേണുഗോപാലൻ, പി ആർ ഒ കെ.വി. പ്രസാദ്, മലയാള വിഭാഗം എച്ച് ഒ ഡി ടി.വി. ലജിത തുടങ്ങിയവർ സംസാരിച്ചു.
0 Comments