വീടുകൾ തോറും പോഷകത്തോട്ടങ്ങൾ ഒരുക്കാൻ മാടക്കത്തറ ഗ്രാമപഞ്ചായത്ത്

ന്യൂട്രിസ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷ തൈകളുടെ വിതരണവും പ്രസിഡന്റ് ഇന്ദിരമോഹനൻ നിർവഹിക്കുന്നു

മാടക്കത്തറ. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ ന്യൂട്രി സ്മാർട്ട് പദ്ധതിയുമായി മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ഗുണമേന്മയുള്ള ഭക്ഷണം എല്ലാവർക്കും ലഭ്യമാക്കുക, വീട്ടുവളപ്പിൽ വിഷരഹിതമായ പഴം  പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പദ്ധതിയാണിത്. 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ന്യൂട്രി സ്മാർട്ട് പദ്ധതി 

നടപ്പിലാക്കുന്നത്. ഓരോ വീടുകളിലേക്കും റംമ്പുട്ടാൻ, ചെറുനാരങ്ങ, അരിനെല്ലി, പപ്പായ, മുരിങ്ങ തുടങ്ങിയ തൈകളാണ് കൃഷിഭവനിൽ നിന്ന് നൽകും. ന്യൂട്രിസ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷ തൈകളുടെ വിതരണവും കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇന്ദിര മോഹനൻ നിർവഹിച്ചു. വികസനകാര്യ ചെയർപേഴ്‌സൺ സാവിത്രി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ കെ.പി പ്രശാന്ത്, കൃഷി ഓഫീസർ അർച്ചന വിശ്വനാഥ്, ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments