വിലങ്ങന്നൂരിൽ ഇ-ശ്രം കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി



വിലങ്ങന്നൂർ. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ എസ്എൻ സ്‌കൂളിൽ വെച്ച് ഇ-ശ്രം കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം സുന്ദരരാജൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ജൻ ധൻ അക്കൗണ്ട് ചേർക്കൽ, കിസാൻ സമ്മാൻ നിധി ഫോമുകളുടെ  വിതരണം, ഹെൽത്ത് ഐ ഡി കാർഡ് എന്നീ സേവനങ്ങളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ബിജെപി പഞ്ചായത്ത്
 

സമിതി പ്രസിഡണ്ട് ഷാജി പീച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് എൻ.എച്ച് പ്രനീഷ്, പ്രമിൽ പ്രിയൻ, ശരത്ത് മുട്ടത്ത്, ജയൻ പൂശ്ശേരി, പ്രദോഷ് വാക്കത്ത്, ദീലിപ് ചുള്ളിക്കാടൻ, ശിവരാജ് പി.ആർ ,ആദിത്യൻ, വിഷ്ണുദാസ്, ബാബുരാജ്, നാരായണൻ ആദം കാവിൽ, പ്രദീപ് കുമാർ, വിദ്യസുധീഷ്, വിനീത ദീലിപ് ,സുബില മനോജ്, മിനി മുരളി ,ധ്വനി ഉത്തമൻ, സൗമ്യ അനിൽകുമാർ, അരവിന്ദാക്ഷൻ, പഞ്ചായത്ത് മെമ്പർ ജയകുമാർ ആദം കാവിൽ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments