പട്ടിക്കാട്. സെ.അൽഫോൻസ പബ്ലിക് സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ അധ്യാപക സംഘടനയായ കെയുഎസ്ടിയു സെ.അൽഫോൻസ പബ്ലിക് സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. മാനേജ്‌മെന്റ് അധ്യാപകർക്കു നേരെ സ്വീകരിച്ച അന്യായമായ സസ്‌പെൻഷൻ നടപടികൾ പിൻവലിക്കണമെന്നും ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം സ്‌കൂളിൽ നിന്നും പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കാമെന്ന് പഞ്ചായത്ത്
അധികൃതർ മുമ്പാകെ മാനേജ്‌മെന്റ് നൽകിയ ഉറപ്പ് ഇതുവരെയും പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. പിരിച്ചുവിടപ്പെട്ട അധ്യാപികയെ പിന്തുണച്ചുവെന്നും കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂണിയനിൽ അംഗത്വം എടുത്തു എന്നുമുള്ള കാരണം പറഞ്ഞാണ് തങ്ങളെ ആറുപേരെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടതെന്ന് സമരം നടത്തുന്ന അധ്യാപകർ പറഞ്ഞു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.എഫ് ഡേവിസ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. എം.എം അവറാച്ചൻ, ടി. ശ്രീകുമാർ, കെ.ആർ രവി, പി.പി രവീന്ദ്രൻ, സാവിത്രി സദാനന്ദൻ, ഷീല അലക്‌സ്, സമര സഹായസമിതി ചെയർമാൻ മാത്യു നൈനാൻ, കൺവീനർ എം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments