ശക്തമായ മഴ: കൂട്ടാലയിൽ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞു


പട്ടിക്കാട്. രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കൂട്ടാല തെക്കേടത്ത് തോമസിന്റെ വീടിനോട് ചേർന്ന ചുറ്റുമതിൽ ഇടിഞ്ഞു വീണു. വീടിന്റെ മുൻ ഭാഗത്തെ ഇഷ്ടിക കൊണ്ട് കെട്ടിയ മതിലാണ് 15 മീറ്ററോളം നീളത്തിൽ താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. മണിക്കൂറുകൾ നിന്നു പെയ്ത മഴയിൽ മതിലിന്റെ അടിഭാഗത്തെ കരിങ്കൽ കെട്ട് തള്ളി പോയതാണ് മതിൽ ഇടിയാൻ കാരണം. ഇനിയും വീടിനോട് ചേർന്ന് നിൽക്കുന്ന മതിൽ ഇടിയാനുള്ള സാധ്യത ഏറെയാണ്. ഇത് വീടിന് അപകട ഭീഷണിയാണ്. പഞ്ചായത്ത് അംഗം സി.എസ് ശ്രീജു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.



Post a Comment

0 Comments