കല്ലിടുക്ക് താണിപ്പാടം റോഡ് സഞ്ചാരയോഗ്യമാക്കി പുലരി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ്


പട്ടിക്കാട്. ദേശീയപാത കല്ലിടുക്ക് മുതൽ താണിപ്പാടം വരെയുള്ള സർവ്വീസ് റോഡിലെ കുഴികൾ അടച്ചും വശങ്ങളിൽ വളർന്നു നിന്ന പാഴ്‌ചെടികൾ വെട്ടി വൃത്തിയാക്കിയും പുലരി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് മാതൃകയായി. പത്തിൽ പരം ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജെസിബി ഉൾപ്പെടെയുള്ള സജീകരണങ്ങളോടെയാണ് റോഡ് വൃത്തിയാക്കിയത്. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞ
 
ദിവസം പ്രൈം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് അപകടങ്ങൾ ഈ ഭാഗത്ത് നടന്നിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ കുഴികൾ അടക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ആയോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുലരി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് സേവന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. വാർഡ് മെമ്പർ ഇ.ടി ജലജൻ, ക്ലബ്ബ് പ്രസിഡന്റ് മജീദ് വലിയകത്ത്, സെക്രട്ടറി ഷൈൻ അമ്പാട്ടുകുടി, ട്രഷറർ സുജിത്ത് താണിക്കുറ, ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments