ബൈക്ക് യാത്രികന്റെ മരണം: റോഡിലെ ചെളിയും വെളിച്ചമില്ലായ്മയും മൂലമെന്ന് നാട്ടുകാർ


പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ കല്ലിങ്കൽപാടം സ്വദേശി മരിക്കാൻ ഇടയായത് റോഡിലേക്ക് കയറിക്കിടന്ന ചെളിയും, പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും മൂലമാണെന്ന്  രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ പറഞ്ഞു. ചെളിയിൽ തെന്നിവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങി ഉടനെ മരണം സംഭവിക്കുകയായിരുന്നു. കല്ലിങ്കൽപാടം കുളത്തിങ്കൽ രാജുവാണ് അതിദാരുണമായി മരണപ്പെട്ടത്. വഴുക്കുംപാറ സെന്ററിൽ നിന്ന്  കുതിരാൻ
 

തുരങ്കത്തിലേക്കുള്ള നിർമ്മാണം നടക്കുന്ന റോഡിലെ ചെളിയാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ അപകടം നടന്ന സ്ഥലം ഇന്ന് വൃത്തിയാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ചയാളുടെ രക്തത്തിൽ കുളിച്ച ഹെൽമെറ്റ് അടക്കം ചെളിയും മണ്ണും ഒരു ഭാഗത്തേക്ക് വടിച്ചു മാറ്റി വെച്ചിരിക്കുകയാണ്. മഴ പെയ്താൽ വീണ്ടും അവിടെ ചെളി നിറയും. വഴുക്കുംപാറയിൽ നിന്ന് കുതിരാൻ തുരങ്ക മുഖത്തേക്ക് അടുക്കുമ്പോൾ ഒമ്പത് മീറ്റർ ഉയരത്തിൽ എത്തുന്ന റോഡ് നിർമ്മിക്കാനായി മണ്ണെടുത്തു നീക്കിയ പ്രദേശത്തുടനീളം റോഡിനോട് ചേർന്ന് ചെളിയും വെള്ളക്കെട്ടുമുണ്ട്. ഈ ഭാഗത്ത് കുറച്ചു ഭാഗം ആറുവരിപ്പാത അല്ലാത്തതിനാൽ റോഡിൽ വാഹനങ്ങളുടെ തിരക്കു കൂടുതലാണ്. മറ്റു വാഹനങ്ങൾക്ക് സൈഡുകൊടുക്കുന്നതിനായി റോഡരികിലേക്ക് അടുപ്പിച്ചാൽ ചെളിയിൽ തെന്നി വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments