അപകടത്തിൽ പെട്ട കണ്ടെയ്‌നർ ലോറി ഇപ്പോഴും ദേശീയപാതയിൽ തന്നെ; ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാർ


വഴുക്കുംപാറ. ദേശീയപാതയിൽ അപകടത്തിൽ പെട്ട ചരക്കു ലോറി അപകട സ്ഥലത്തു നിന്നും നീക്കാതെ ഇട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരും നാട്ടുകാരും പറയുന്നു. വഴുക്കുംപാറ പെട്രോൾ പമ്പിന് സമീപമാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെച്ച് കഴിഞ്ഞ നവംബർ 4ന് രാത്രിയിൽ അപകടമുണ്ടായത്. മുൻഭാഗം തകർന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നർ ലോറിയാണ് ഇപ്പോഴും അവിടെ നിന്ന് നീക്കാതെ ദേശീയപാതയിൽ തന്നെ ഇട്ടിരിക്കുന്നത്. അപകടകാരണം വ്യക്തമല്ല. റോഡിൽ
  
മധ്യഭാഗത്തോട് ചേർന്ന കിടക്കുന്ന ലോറിയിൽ  മറ്റ് വാഹനങ്ങൾ വന്ന് ഇടിക്കാനുള്ള സാധ്യത വളരെ കൂടിതലാണ്. ഈ ലോറിയുടെ പിൻഭാഗത്ത് കേടുപാടുകൾ ഒന്നുമില്ലാത്തതിനാൽ പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ലോറി അപകടത്തിൽ പെട്ടു കിടക്കുകയാണെന്ന കാര്യം ശ്രദ്ധയിൽ പെട്ടെന്ന് വരില്ല. രാത്രിയിലാണെങ്കിൽ നിർത്തിയിരിക്കുന്ന ലോറിയിൽ ചെന്ന് ഇടിച്ചോ അതുമല്ലെങ്കിൽ ഇടിക്കാതിരിക്കാനായി വെട്ടിക്കുകയോ ചെയ്താൽ അത് വലിയ ദുരന്തത്തിന് ഇടയാക്കിയേക്കാം. ഈ ലോറി കിടക്കുന്നതിന് ഏകദേശം 300 മീറ്ററോേളം മുന്നോട്ടു മാറിയാണ്  വഴുക്കുംപാറയിൽ ഇന്നലെ ബൈക്കപകടം ഉണ്ടായത്.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments