ഫുട്‌ബോൾ ടൂർണ്ണമെന്റ്: കലിപ്‌സ ചേരുംകുഴി ജേതാക്കൾ; റണ്ണേഴ്‌സ് അപ്പ് ആയി സോക്കർ ഷോട്ട്‌സ് ചെമ്പൂത്ര

ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ കലിപ്‌സ ചേരുംകുഴി ടീം ട്രോഫി ഏറ്റുവാങ്ങിയപ്പോ

ആൽപ്പാറ. യുവമോർച്ച പാണഞ്ചേരി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണ്ണമെന്റിൽ കലിപ്‌സ ചേരുംകുഴി ജേതാക്കളായി. സോക്കർ ഷോട്ട്‌സ് ചെമ്പൂത്രയാണ് റണ്ണേഴ്‌സ് അപ്പ്. കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമി നൽകുന്ന 10000രൂപയും 5 അടി ഉയരമുള്ള ട്രോഫിയും ജേതാക്കൾക്ക് സമ്മാനിച്ചു. പിഎംപി സർവീസ് സഹകരണബാങ്ക് നൽകുന്ന 7000 രൂപയും 4 ഉയരമുള്ള ട്രോഫി  റണ്ണേഴ്‌സ് അപ്പ് ടീം ഏറ്റു വാങ്ങി. ലീഡേഴ്‌സ് ആൽപ്പാറയും രചന
 
പീച്ചിയും തമ്മിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ രചന പീച്ചി ജേതാക്കളായി.  രാമചന്ദ്രൻ കാര്യാട്ട് എടപ്പലം നൽകിയ 2000രൂപയും ട്രോഫിയും  രചന പീച്ചി ഏറ്റുവാങ്ങി.  മികച്ച ഗോൾകീപ്പർ സഞ്ജു (സോക്കർ ഷോട്ട്‌സ് ചെമ്പൂത്ര), ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്  യദു (യുസിസി കമ്പനിപ്പടി), എമെർജിങ് പ്ലേയർ ഓഫ് ദ ടൂർണ്ണമെന്റ്  കാശിനാഥൻ (ലീഡേഴ്‌സ് ആൽപ്പാറ), മികച്ച ഡിഫൻഡർ  ഷാരോൺ (സോക്കർ ഷോട്ട്‌സ് ചെമ്പൂത്ര) എന്നിവർക്കും ട്രോഫികൾ സമ്മാനിച്ചു. വെറ്ററൻസ് വിഭാഗത്തിൽ വെറ്ററൻസ് പട്ടിക്കാട് ജേതാക്കളായി. കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി മണിവർണ്ണൻ സമ്മാനദാനം നിർവഹിച്ചു. യുവമോർച്ച നേതാക്കളായ ദിനീഷ്, നിഖിൽ, ആദർശ്, സജി, ബിജെപി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, ബാലൻ ചെമ്പൂത്ര, നാരായണൻ ആദംകാവിൽ, പ്രദോഷ് വാക്കത്ത്, ശരത് മുട്ടത്ത്, ജയൻ പൂശ്ശേരി, അരവിന്ദാക്ഷൻ, സുന്ദരരാജൻ മാസ്റ്റർ ശിവദാസൻ, രാമചന്ദ്രൻ കാര്യാട്ട്, സുനിൽ പൂവൻച്ചിറ, നിതിൻ രാജ്, ടി.കെ വേണു, ടി.എസ് ഗോപാലകൃഷ്ണൻ, സന്ദീപ് മാരായ്ക്കൽ, സുബില മനോജ്, സൗമ്യ അനിൽകുമാർ, ശ്രീദേവി അരവിന്ദാക്ഷൻ, ദിവ്യ സജി, ബിജെപിയുടെ പഞ്ചായത്തംഗങ്ങളായ ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ്, മാടക്കത്തറ വാർഡ് മെമ്പർ ഷിനോജ് എന്നിവർ നേതൃത്വം നൽകി. നവംബർ 6, 7 തിയതികളിലായി ആൽപ്പാറ ഗോൾകാസിൽ ടർഫിൽ നടത്തിയ ടൂർണ്ണമെന്റിൽ പാണഞ്ചേരി പഞ്ചായത്തിലെ 32 ടീമുകളാണ് കളിക്കളത്തിലിറങ്ങിയത്. 


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery



Post a Comment

0 Comments