പട്ടിക്കാട്: പീച്ചി റോഡ് ജങ്ഷനിൽ നിർമ്മിക്കുന്ന അടിപ്പാതയുടെ മുകളിലെ രണ്ടാം ഘട്ട കോൺക്രീറ്റിംഗ് പൂർത്തിയായി. തെക്ക് ഭാഗത്തെ അഞ്ച് ഗർഡറുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റിംഗ് ആണ് ഇപ്പോൾ നടന്നത്. മറുഭാഗത്തെ കോൺക്രീറ്റിംഗ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതോടെ അടിപ്പാതക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള പത്ത് ഗർഡറുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന കോൺക്രീറ്റിംഗ്
പണികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അടിപ്പാത അടച്ചതോടെ പീച്ചി ഭാഗത്ത് നിന്നും പട്ടിക്കാട് സെന്ററിലേക്ക് വരുന്ന നിരവധി ആളുകൾക്കാണ് യാത്രാക്ലേശം നേരിടേണ്ടി വന്നത്. എന്നാൽ കോൺക്രീറ്റിംഗ് പണികൾ പൂർത്തിയായതോടെ അടിപ്പാത ഉടൻ ഗതാഗതത്തിന് തുറന്ന് കൊടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പട്ടിക്കാട് മുതൽ പീച്ചി റോഡ് വരെ അടിപ്പാതയിൽ മണ്ണു നിറയ്ക്കുന്ന പണികൾ എൺപത് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിന്റെ പാർശ്വഭിത്തിയുടെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
0 Comments