മോഷ്ടാക്കൾ ബൈക്കുമായി പോകുന്നതിന്റെ സി സി ടിവി ദൃശ്യം
പട്ടിക്കാട്. വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന ബൈക്ക് പട്ടാപ്പകൽ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. ചുവന്നമണ്ണ് മുതുവാൻചിറയിൽ ആൻസന്റെ KL 07 CM 2722 എന്ന നമ്പറിലുള്ള പൾസർ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഇക്കാര്യം കാണിച്ച് ആൻസൻ പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഹൈവേയോട് ചേർന്നുള്ള വീടിന്റെ മുറ്റത്ത് നിർത്തിയിരിക്കുകയായിരുന്നു ബൈക്ക്. വീടിനകത്തായിരുന്ന ആൻസൻ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ്
ഹെൽമെറ്റ് ധരിച്ചത്തിയ രണ്ടുപേർ ബൈക്ക് ഓടിച്ചുകൊണ്ടുപോകുന്നത് കണ്ടത്. മറ്റൊരു വാഹനത്തിൽ ആൻസൻ ഇവരെ പിൻതുടർന്നെങ്കിലും തൃശൂർ ഭാഗത്തേയ്ക്ക് ഹൈവേയിലൂടെ അതിവേഗതയിൽ പോയ ബൈക്ക് കണ്ടെത്താനായില്ല. ചുവന്നമണ്ണിലെ ഒരു ടയർ വ്യാപാര സ്ഥാപനത്തിന്റെ സി സി ടിവി ക്യാമറയിൽ രണ്ടുപേർ ബൈക്കിൽ പോകുന്ന ദൃശ്യം ഉണ്ട്. ചെമ്പൂത്ര പമ്പിൽ നിന്നും ഇവർ പെട്രോൾ അടിച്ചതായി അറിയാൻ കഴിഞ്ഞെന്നും ആൻസൻ പറഞ്ഞു.
0 Comments