കണ്ണാറ. തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗത്വം എടുത്തവരോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും 60 പിന്നിട്ട വിധവകൾക്ക് പെൻഷൻ നിഷേധിക്കുന്ന നിലപാട് തിരുത്തണമെന്നും ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കണ്ണാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് പാർവ്വതി സോമന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ല കമ്മിറ്റിയംഗവും സൗത്ത് ഏരിയ സെക്രട്ടറിയുമായ ഷീജ ബിജു ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ മസ്റ്ററിങ്
നടത്താത്തതിന്റെ പേരിൽ നിലവിൽ പെൻഷൻ കിട്ടാത്തവർക്ക് മസ്റ്ററിങിനോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനോ സാഹചര്യം ഉണ്ടാക്കുക, അംഗങ്ങൾക്ക് നൽകുന്ന മരണാനുകൂല്യത്തിലെ അപരിഷ്‌കൃത നിയമങ്ങൾ ഭേദഗതി വരുത്തുക, അംശാദായ വർധനവിനനുസരിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത റിട്ടയർമെന്റ് തുക ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും പ്രമേയങ്ങളിലൂടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സെക്രട്ടറി ആനി ജോയി, ട്രഷറർ വെറോനിക്ക യോഹന്നാൻ, ഏരിയ സെക്രട്ടറി ഗീത സജീവ്, ലിസ്സി പൗലോസ് എന്നിവർ സംസാരിച്ചു.
0 Comments