നന്മ ഗ്രാമീണ ഐക്യവേദിയുടെ ആദരണയോഗം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്. ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദിയുടെ നേതൃത്വത്തിൽ ആശാവർക്കർമാരായ ശാന്തമ്മ ചെറിയാൻ, ബിന്ദു പി.എസ്, കർഷക വനിതകളായ സുഭദ്രമ്മ, റോസി പുത്തൂർ എന്നിവരെ ആദരിച്ചു. ആദരണ ചടങ്ങ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി. വിജയികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ഉണ്ടായിരുന്നു. മന്ത്രി കെ രാജൻ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ എന്നിവരെ നന്മ ഗ്രാമീണ ഐക്യവേദി ആദരിച്ചു. നന്മയുടെ പ്രസിഡണ്ട് പ്രസാദ് കെ.മൂത്താട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, നന്മ രക്ഷാധികാരികളായ ഡോ. സുധീന്ദ്രകുമാർ, പ്രദീപൻ സി, പ്രോഗ്രാം കോ-ഓർഡിനേറ്റർ സന്ധ്യ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. സതി ജയരാജ്, രമ സുബ്രഹ്മണ്യൻ, അനിൽ കൊള്ളന്നൂർ, ജയൻ കുന്നത്ത്, രാമചന്ദ്രൻ പിള്ള, രമേശൻ കുണ്ടുവാറ, തോമസ് ശാമുവൽ, അഡ്വ.രഘു, നന്മ സെക്രട്ടറി എ. കൃഷ്ണൻകുട്ടി, ട്രഷറർ കെ.ജയരാജൻ എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments