അറിയിപ്പുകൾ / ജോലി ഒഴിവുകൾ


അധ്യാപക ഒഴിവ് 

കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ.കോളേജിൽ 2021 22 അധ്യയനവർഷത്തിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഈ മാസം 5 ന് രാവിലെ 10.30 ന് ഇന്റർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഡ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിലെ ഗസ്റ്റ് ലക്ച്ചർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം

അഭിമുഖം നവംബർ 8ന് 

തൃശൂർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇഡി ടീച്ചറുടെ ഒഴിവുണ്ട്. യോഗ്യത എം.കോം, ബി.എഡ്, സെറ്റ്. അല്ലെങ്കിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നുളള സി ആന്റ് ബി ബിരുദം. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9447765377

മാള ഗവ ഐടിഐയിൽ വനിതാ സീറ്റിൽ ഒഴിവുകൾ

മാള കെ കെ എസ് ഗവ ഐടിഐയിൽ വിവിധ ട്രേഡുകളിൽ വനിതാസംവരണത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിച്ചിട്ടുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, അഡ്മിഷൻ ഫീസ് എന്നിവ സഹിതം നവംബർ രണ്ടിന്  രാവിലെ 11ന് ഐടിഐയിൽ എത്തിച്ചേരണം. പുതിയതായി ചേരാൻ താൽപര്യമുള്ള വനിതാ അപേക്ഷകർക്ക് നവംബർ 5 വരെ ഐടിഐയിൽ അപേക്ഷ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633835408

ബിൽഡിംഗ് സെസ് അദാലത്ത് നവംബറിൽ 

ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി നിയമപ്രകാരം കെട്ടിടങ്ങളുടെ സെസ് നിർണയിക്കുന്നതിന് നവംബർ മാസം ബിൽഡിംഗ് സെസ് അദാലത്ത് നടത്താൻ നിശ്ചയിച്ചു. അന്തിമ ഉത്തരവ് /കാരണം കാണിക്കൽ നോട്ടീസ് എന്നിവ നൽകിയിട്ടുള്ള ഫയലുകളിൽ ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണമായും ഒഴിവാക്കിയും, വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയുടെ 50% ഇളവ് അനുവദിച്ചും സെസ് തുക പൂർണ്ണമായി അടക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതാണ്. ഫോറം 1 പ്രകാരമുള്ള അഫിഡവിറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ഫോറം ഒന്ന് സമർപ്പിക്കുകയും അതിനോടൊപ്പം താലൂക്കിൽ നിന്നും ഒറ്റത്തവണ നികുതി അടക്കുവാൻ നൽകിയ നോട്ടീസ്/ഒക്യുപെൻസി സർട്ടിഫിക്കറ്റ്/ ആദ്യമായി കെട്ടിട നികുതി അടച്ച രശീത്/ കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ പ്രകാരം അദാലത്തിൽ സമർപ്പിക്കുന്ന പക്ഷം സെസ് കണക്കാക്കി നൽകുന്നതാണ്. വിശദവിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487 2360469.

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന സമയം നവംബർ 3ന് വൈകീട്ട് 5 മണി വരെ.3627 ഒഴിവുകളാണ് വിവിധ കോമ്പിനേഷനുകളിലായി ജില്ലയിൽ ഉണ്ടായിരുന്നത്. സംവരണതത്വം പാലിച്ച് നിലവിലെ വേക്കൻസിയിൽ ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളായിട്ടാണ് അലോട്ട്‌മെന്റിന് പരിഗണിച്ചീട്ടുള്ളത്.' അലോട്ട്‌മെന്റ് ലെറ്റർ 'HSCAP ' അഡ്മിൻ യൂസറിലെ 'Print Allotment Letter' എന്ന മെനുവിലൂടെ പ്രിന്റ് എടുത്ത് പ്രവേശന സമയത്ത് നൽകേണ്ടതാണ്. പ്രവേശനം നേടേണ്ട സമയവും ദിവസവും അനുവദിച്ച് നൽകിയിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതെങ്കിലും വിദ്യാർത്ഥിക്ക് നിർദ്ദിഷ്ട സമയത്ത് പ്രവേശനം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതത് സ്‌കൂൾ പ്രിൻസിപ്പാളിനെ അറിയിച്ച് മറ്റൊരു സമയം പ്രവേശന പരിധിയുടെ അവസാന ദിവസത്തിന് മുമ്പായി വാങ്ങേണ്ടതാണ്. എസ്എസ്എൽസി കാർഡ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയൻറുകൾ അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലുകൾ പ്രവേശന സമയത്ത് ഹാജരാക്കണം. 
വർധിപ്പിച്ച മാർജിനൽ സീറ്റ് അവകാശപ്പെടാനുള്ള ലിങ്ക് നവംബർ 3ന് പ്രസിദ്ധീകരിക്കും. മാർജിനൽ സീറ്റ് വർദ്ധനവിലുടെ ലഭ്യമാകുന്ന സീറ്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റിലെ വേക്കൻസിയും പരിഗണിച്ച് സ്‌കൂൾ ട്രാൻഫർ/കോമ്പിനേഷൻ ട്രാൻഫർ നവംബർ 5ന് പ്രസിദ്ധീകരിക്കുന്നതാണ്.  ഏകജാലകത്തിൽ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്ത് സ്‌കൂൾ മാറ്റത്തിനോ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ 'Apply for School / Combinal on Transfer' എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി ഉണ്ടാകുന്നതാണെന്ന് ജില്ല ഹയർ സെക്കണ്ടറി കോർഡിനേറ്റർ വി.എം കരീം അറിയിച്ചു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments