നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി പ്രവേശനോത്സവം


പട്ടിക്കാട്. കേരളപ്പിറവി ദിനത്തിൽ പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി  സ്‌കൂളിലെ പ്രവേശനോത്സവത്തോടൊപ്പം നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമിടുകയാണ്. ജില്ല പഞ്ചായത്തിന്റെ പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവിൽ സ്‌കൂളിന്റെ മുറ്റം ടൈൽ വിരിക്കൽ, കെട്ടിടം പെയിന്റിംഗ്,  മറ്റ് അറ്റകുറ്റപ്പണികൾ എന്നീ പ്രവർത്തികളുടെ ഉദ്ഘാടനവും നടന്നു. പ്രവേശനോത്സവവും നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു നിർവഹിച്ചു.
 
പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്‌കൂളിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് സ്‌കൂൾ കവാടത്തിൽ വെച്ചു തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ വരവേൽപ്പു നൽകി.  ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റൈസ് ചെയ്തതിനുശേഷമാണ്  ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചത്. പഞ്ചായത്ത് വൈസ്  പ്രസിഡണ്ട്  സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയി, പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ, പ്രിൻസിപ്പൽ പി കെ അനിത, ഹെഡ്മാസ്റ്റർ എം.കെ സോമൻ, എസ്.എം.സി  ചെയർമാൻ ജെയ്‌സൺ സാമുവൽ, എംപിടിഎ പ്രസിഡണ്ട് കാവ്യ, സാം തുടങ്ങിയവർ പങ്കെടുത്തു. പിടിഎ അംഗങ്ങളും, അധ്യാപകരും, രക്ഷിതാക്കളും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments