സ്ത്രീവിരുദ്ധതയ്‌ക്കെതിരെ രാത്രി നടത്തവുമായി കോൺഗ്രസ്സ്

രാത്രി നടത്തം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സംസ്ഥാന സർക്കാർ സ്ത്രീവിരുദ്ധ നിലപാടുകൾ എടുക്കുകയാണെന്നാരോപിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം  ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെയും മഹിള കോൺഗ്രസിന്റെയും  ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മഹിളാ കോൺഗ്രസ് ജില്ലാ  പ്രസിഡണ്ട് ലീലാമ്മ തോമസിന് പതാക കൈമാറി നടത്തം ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സി.ബി ഗീത, സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, മിനി ഉണ്ണികൃഷ്ണൻ, ഓമന ഡിക്‌സൻ, ഷിജി സുരേഷ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments