വിവിധ ജില്ലകളിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ഒഴിവുള്ള ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെയും തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.socialaudit.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ തസ്തികക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 10 നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം. ഡയറക്ടർ സി ഡബ്ല്യൂ സി ബിൽഡിങ്, രണ്ടാം നില, എൽ എം എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033, ഫോൺ : 0471 2724696
അധ്യാപക ഒഴിവ്
തൃശൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എ മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ നവംബർ 30 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2333460
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് നവംബര് 30ന്
ക്രിസ്ത്യന് ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള് പഠിക്കുന്നതിനായിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് നവംബര് 30ന് തൃശൂര് സര്ക്കാര് അതിഥി മന്ദിരത്തില് (രാമനിലയം) വച്ച് നടക്കും. കോവിഡ് പ്രോട്ടോക്കോള് അനുസരിച്ച് 50 പേര്ക്ക് പ്രവേശനം ഉണ്ടായിരിക്കും. നിവേദനങ്ങള് നല്കിയിട്ടുള്ളവര്ക്ക് രാവിലെ 10.30 മുതല് ഉച്ചക്ക് 2.30 വരെയുള്ള സമയത്ത് വിഷയങ്ങള് സംബന്ധിച്ച തെളിവുകള് നല്കാം. ഹാജരാകാന് ഉദ്ദേശിക്കുന്നവര് 0484-2993148 എന്ന ഫോണ് നമ്പറില് കമ്മീഷന് ഓഫീസില് മുന്കൂട്ടി രജിസ്റ്റര് ചെയ്യണം. ആദ്യം രജിസ്റ്റര് ചെയ്യുന്ന 50 പേര്ക്കായിരിക്കും പ്രവേശനം.
0 Comments