സർക്കാരിന് സ്ത്രീവിരുദ്ധ നിലപാടെന്ന് ആരോപിച്ച് കോൺഗ്രസ്സിന്റെ പ്രതിഷേധ സദസ്സ്

പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത്  മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് സംസാരിക്കുന്നു

മണ്ണുത്തി. സംസ്ഥാന സർക്കാർ സ്ത്രീ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച്  പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി അഭിലാഷ് അധ്യക്ഷത വഹിച്ച സദസ്സ്. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയെ സ്വജന പക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവിൽ നടത്തിയ സമരത്തിനും, ജനരോഷത്തിനും കഴിഞ്ഞു എന്നതിന് തെളിവാണ്   ആലുവ സി ഐ സുധീറിന്റെ സസ്പൻഷൻ എന്ന് അഭിലാഷ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, അനിൽ പൊറ്റെക്കാട്, ബാബു തോമസ്, ഷിബു പോൾ, പി.സി ജെയ്‌സൺ, കെ.പി എൽദോസ്,രാജേഷ് കുളങ്ങര, പ്രവീൺ രാജു, ഇ.പി സുധാകരൻ, റോണി കുര്യൻ, എ.എസ് മോഹനൻ, ജിഫിൻ ജോയ്,  സജാദ് ഇബ്രാഹിം, ധനേഷ് മൂത്തേരി, ചാക്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു. 





Post a Comment

0 Comments