അസിസ്റ്റന്റ് പ്രൊഫസർ
തൃശൂർ. ചുവന്നമണ്ണ് വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത : ഫിസിക്‌സിൽ കുറഞ്ഞത് 60 % മാർക്കോടെ ബിരുദാനന്തര ബിരുദം. അധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 9496241004, 9072324336, 9072324335 എന്ന നമ്പറിലോ ബന്ധപ്പെടുക. ഇ-മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി 16.11.2021. sncollegevazhukumpara@gmail.com.
ജേണലിസം കോഴ്‌സിന് സീറ്റൊഴിവ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് കോഴിക്കോട് സെന്ററിൽ നവംബർ 10ന് ആരംഭിക്കുന്നു. ബിരുദധാരികൾക്ക് വിദ്യാഭ്യാസ
യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. പഠനസമയത്ത് വാർത്താ ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ആങ്കറിങ്, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അവസാന തിയതി നവംബർ 20. വിലാസം: കെൽട്രോൺ നോളഡ്ജ് സെന്റർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്‌റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോൺ: 9544958182, 8137969292
റിപ്പബ്ലിക് ദിനാഘോഷ പ്രസംഗ മത്സരം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 'ദേശസ്‌നേഹവും രാഷ്ട്ര നിർമ്മാണവും' എന്ന വിഷയത്തിൽ നെഹ്‌റു യുവകേന്ദ്ര യുവതി, യുവാക്കൾക്കായി പ്രസംഗ മത്സരം നടത്തുന്നു. ബ്ലോക്ക് ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിലായുള്ള മത്സരത്തിൽ 2021 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാവുകയും 29 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് മത്സരം. താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിൽ നവംബർ 12നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവകേന്ദ്ര, പോസ്റ്റ് ഓഫീസിന് സമീപം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9497632087, 6282296002
സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരിന്റെ കീഴിൽ തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കാനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതൽ 45 വയസ് വരെയുള്ള യുവതി യുവാക്കൾക്ക് പങ്കെടുക്കാം. ബിപിഎൽ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾക്ക് മുൻഗണന. പപ്പടം, അച്ചാർ, മസാലപ്പൊടികളുടെ നിർമാണം (10 ദിവസം ), കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (ടാലി 30 ദിവസം), പച്ചക്കറി കൃഷി ആൻഡ് നഴ്‌സറി പരിപാലനം (10 ദിവസം), കൃഷി ഉദ്യമി (13 ദിവസം) എന്നിങ്ങനെയാണ് പരിശീലന കാലാവധി. ഭക്ഷണം, താമസം ഉൾപ്പടെ പരിശീലനം പൂർണ്ണമായും സൗജന്യമാണ്. രജിസ്‌ട്രേഷന് 04872694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments