വഴുക്കുംപാറ. കല്ലിങ്കൽപാടം കുളത്തിങ്കൽ വേലായുധൻ മകൻ രാജു (50) ആണ് മരിച്ചത്. തലയിലൂടെ വാഹനം കയറിയിറങ്ങിയതിനാൽ തൽക്ഷണം മരണം സംഭവിച്ചു. ഏഴുമണിയോടെ മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറ സെന്ററിന് സമീപമാണ് അപകടം സംഭവിച്ചത്. കുതിരാൻ തുരങ്കത്തിന് മുൻപായി സർവീസ് റോഡിന്റെ പണികൾ നടക്കുന്ന സ്ഥലത്ത് റോഡ് സൈഡിൽ കിടന്നിരുന്ന ചെളിയിൽ തെന്നിയാണ് ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീണത്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ് രാജു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഭാര്യ: ഷീജ. മക്കൾ: മനീഷ, മനുരാജ്, മന്യ. മൃതദേഹം തൃശൂർ ജില്ല ആശുപത്രി മോർച്ചറിയിൽ
0 Comments