വില വർധനവ് തടയുന്നതിൽ സംസ്ഥാന സർക്കാർ നിഷ്‌ക്രിയം - കേരള കോൺഗ്രസ് (ജേക്കബ്)

തൃശൂർ ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് കേരള കോൺഗ്രസ്സ് (ജേക്കബ്ബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ സംസാരിക്കുന്നു

തൃശൂർ. പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകൾ കുത്തനെ ഉയരുമ്പോൾ വില വർധനവ് തടയുന്നതിൽ സംസ്ഥാന ഗവൺമെന്റ് നിഷ്‌ക്രിയമായെന്ന് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ ആരോപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവ് പിൻവലിക്കുക, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് തടയാൻ വിപണിയിൽ സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും തൃശൂർ ഏജീസ് ഓഫീസിനു മുന്നിൽ  കേരള കോൺഗ്രസ് (ജേക്കബ്) തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം 

ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ഹോർട്ടി കോർപ്പും വകുപ്പ് മന്ത്രിമാരും വിപണിയിൽ ഇടപെടാതെ കാഴ്ചക്കാരായി നോക്കി നോക്കിനിൽക്കുന്നത് ജനങ്ങളോട് കാണിക്കുന്ന അനീതിയാണ് എന്നും അദ്ദേഹം പറഞ്ഞു.  പാർട്ടി ജില്ലാ പ്രസിഡണ്ട്  പി.എം ഏലിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സോമൻ  കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസൺ ആലപ്പാട്ട്, ജോൺ ആടുപാറ, സി. എം. ബാലസുന്ദരൻ, ശക്തിധരൻ എടമുട്ടം, ജോയ്‌സൺ ചാലിശ്ശേരി, ഗോപി പൊയ്യാം, സി.ഒ എൽദോസ്, കെ.സി രാജൻ, കെ.എം ജയന്തി, കെ.എം ബാബു ആന്റണി.കെ.ജെ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments