ലാപ്‌ടോപ്പ് വിതരണം സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ നിർവഹിക്കുന്നു
കണ്ണാറ. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ രണ്ട് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക ജാതി, പട്ടിക വർഗ്ഗവിഭാഗത്തിൽ പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൗരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് വിദ്യാകിരണം. ലാപ്‌ടോപ്പ് വിതരണം സ്‌കൂൾ മാനേജരും സഹകരണബാങ്ക് പ്രസിഡണ്ടുമായ വിൽസൻ ചെമ്പനാൽ നിർവ്വഹിപ്പു. ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗ്ഗീസ്, പി ടി എ പ്രസിഡണ്ട് എം.പി വർഗ്ഗീസ്, എം പി സാബു, പാണഞ്ചേരി സഹകരണ ബാങ്ക് സെക്രട്ടറി എ.വി ജോജു, അധ്യാപകർ എന്നിവർ പരപാടിയിൽ പങ്കെടുത്തു.
0 Comments