താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്‌കൂളിന് കോപ്പിയർ സംഭാവന നൽകി


പട്ടിക്കാട്. താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്‌കൂളിന് പാരന്റ് ടീച്ചർ വെൽഫെയർ അസോസിയേഷൻ (പിറ്റിഡബ്യുഎ) പ്രിന്റർ കം ഫോട്ടോകോപ്പിയർ സംഭാവന നൽകി. പാണഞ്ചേരി പഞ്ചായത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതിന് ഇത്തവണ സെന്ററായി അനുവദിച്ചിട്ടുള്ളത് താളിക്കോട് ജീവൻജ്യോതി പബ്ലിക് സ്‌കൂളിലാണ്. അതിന്റെ ഭാഗമായി പരീക്ഷാ ബോർഡിന്റെ നിർദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങൾ സ്‌കൂൾ അധികൃതർ ചെയ്തു വരികയാണ്. ഇതുമായി
 

ബന്ധപ്പെട്ട് സ്‌കൂളിൽ ഏറ്റവും അത്യാവശ്യമായ ഉപകരണം എന്ന നിലയിലാണ് പ്രിന്റർ കം ഫോട്ടോ കോപ്പിയർ സംഭാവന നൽകാൻ തീരുമാനിച്ചതെന്ന് പിറ്റിഡബ്യുഎ പ്രസിഡന്റ് റെജി വി മാത്യു പറഞ്ഞു. ഒരുലക്ഷത്തി നാൽപ്പതിനായിരം രൂപ ചിലവിട്ടാണ് കോപ്പിയർ വാങ്ങിയിട്ടുള്ളത്. പിറ്റിഡബ്യുഎ പ്രസിഡന്റിൽ നിന്നും സ്‌കൂളിനു വേണ്ടി പ്രിൻസിപ്പാൾ സിസ്റ്റർ പി.സി സിബി, സ്‌കൂൾ മാനേജർ സിസ്റ്റർ ലിന്റ സെബാസ്റ്റിയൻ എന്നിവർ ചേർന്ന് കോപ്പിയർ ഏറ്റുവാങ്ങി. പിറ്റിഡബ്യുഎ മെമ്പർമാരായ സാബു വാഴക്കാല, സുനിൽ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments