പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷൻ ചെളിക്കുണ്ടായി മാറിയിട്ട് ദിവസങ്ങളായി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ തികച്ചും സഞ്ചാര യോഗ്യമല്ലാതായി തീർന്നിരിക്കുകയാണ് പീച്ചി റോഡ് ജങ്ഷനും പരിസരവും. ഇരുചക്രവാഹന യാത്രക്കാർ അപകട സാധ്യത മുന്നിൽ കണ്ടാണ് ഇതിലൂടെ കടന്ന് പോകുന്നത്. റോഡിന് നടുവിൽ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളിലൂടെ ചരക്ക് ലോറികൾ വളരെ ബുദ്ധിമുട്ടിയാണ് കടന്ന് പോകുന്നതും. ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടവും ഇന്ധന നഷ്ടവും മൂലം
ജനങ്ങൾ ശക്തമായ പ്രതിഷേധത്തിലാണ്. സമീപത്തുള്ള വ്യാപാരികളും ഇതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിയുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ ഇനിയെങ്കിലും ഇടപെട്ടേ മതിയാകൂ. അപകട മരണങ്ങൾ കണ്ടിട്ടേ നടപടികൾ എടൂക്കൂ എന്നതാണോ അധികാരികളുടെ ഇപ്പോഴത്തെ നയമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടരീതിയിൽ പോലീസിന്റെ സേവനവും ഇവിടെയില്ലെന്ന പരാതിയുമുണ്ട്. അധികാരികൾ ഉടൻ ഇടപെട്ട് യാത്രാക്ലേശം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments