ഹെഡ്മിസ്ട്രസ് ആർ ഓമന കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിക്കുന്നു
വാണിയമ്പാറ. നാടൻ പാട്ടുകളുടെ അകമ്പടിയോടെ വാണിയമ്പാറ ഇ.കെഎം യു.പി സ്‌കൂളിലെ പ്രവേശനോത്സവം ആകർഷകമായി. വിദ്യാലയത്തിലേക്ക് ആദ്യമായി കടന്നുവന്ന കുട്ടികളെ ഹെഡ്മിസ്ട്രസ് ആർ ഓമനയുടെ നേതൃത്വത്തിൽ അധ്യാപകർ സ്വീകരിച്ചു. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചും സാനിറ്റൈസ് ചെയ്തുമാണ് കുട്ടികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. നാടൻ പാട്ടു സംഘത്തിന്റെ ആലാപനം പ്രവേശനോത്സവം ആഘോഷഭരിതമാക്കി. പഞ്ചായത്തംഗങ്ങളായ സുബൈദ അബൂബക്കർ, ഷീല അസക്‌സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, മാനേജർ കെ.പി രാജേന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments