പാണഞ്ചേരിയിലെ വെള്ളക്കെട്ട്: ബിജെപി പ്രവർത്തകർ റവന്യൂ മന്ത്രിക്ക് നിവേദനം നൽകി


പട്ടിക്കാട്.
പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര, മുടിക്കോട്, പാണഞ്ചേരി വാർഡുകളിൽ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുടെ ദുരവസ്ഥ മനസിലാക്കി സർക്കാർ ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിവേദനം നൽകി. എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടന ചടങ്ങിനായി പാണഞ്ചേരി പഞ്ചായത്തിൽ എത്തിയതായിരുന്നു മന്ത്രി. ദേശീയപാത നിർമാണവുമായി 

ബന്ധപ്പെട്ട് പാണഞ്ചേരി കല്ലായിച്ചിറ തോടിന്റെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ നാല് വർഷമായി ഇവിടെയുള്ള ജനങ്ങൾ ദുരിതത്തിലാണ്. വെള്ളക്കെട്ട് മൂലം വീടുകളിലേക്കുള്ള വഴികളും സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് നിവേദനം നൽകിട്ടുള്ളത്. ദേശീയപാത നിർമ്മാണ കമ്പനിയായ കെഎംസി അധികൃതർ പലതവണ സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു നടപടിയും ഈ വിഷയത്തിൽ കൈക്കൊണ്ടില്ല. പാണഞ്ചേരി ബസ് സ്റ്റോപ്പ് മുതൽ ചെമ്പൂത്ര ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗം തോട് വൃത്തിയാക്കിയും ബണ്ട് കെട്ടിയും ചെമ്പൂത്രയിൽ മുൻപ് ഉണ്ടായിരുന്ന പാലം പുനസ്ഥാപിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും ചൂണ്ടിക്കാട്ടി വാർഡ് അംഗങ്ങളായ ജയകുമാർ ആദം കാവിൽ, ബിജോയ് ജോസ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബാലൻ ചെമ്പൂത്ര, ജയൻ പൂശ്ശേരി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.




Post a Comment

0 Comments