പട്ടിക്കാട്. ദേശീയപാത സർവ്വീസ് റോഡിൽ കല്ലിടുക്കിൽ ഉണ്ടായ ബൈക്കപകടത്തിൽ വടക്കുംപാടം സ്വദേശി കിഴക്കൂടൻ വീട്ടിൽ ചന്ദ്രൻ (39) ന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാത്രിയിലും ഇതേ സർവ്വീസ് റോഡിൽ ബൈക്കും സ്‌കൂട്ടറും അപകടത്തിൽ പെട്ട് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സർവ്വീസ് റോഡിലെ വലിയ കുഴികളും വേണ്ടത്ര വെളിച്ചമില്ലായ്മയുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എത്രയും വേഗം സർവ്വീസ് റോഡുകളിലെ കുഴികൾ അടച്ച് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments