പാണഞ്ചേരിയിൽ വീടിനുമുകളിൽ തെങ്ങ് വീണു; വീട് ഭാഗികമായി തകർന്നു.


പട്ടിക്കാട്. പാണഞ്ചേരി പണ്ടാരി വീട്ടിൽ ജയദേവന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. പൊട്ടിയ ഓട് വീണ് ജയദേവന്റെ പത്തു വയസുള്ള മകൻ ഹരിപ്രസാദിന്റെ കൈക്ക് പരിക്കേറ്റു. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. അടുത്ത വീട്ടിലെ തെങ്ങാണ് ജയദേവന്റെ വീടിനു മുകളിൽ വീണത്. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.



Post a Comment

0 Comments