തെക്കുംപാടം. പത്താം വാർഡ് തെക്കുംപാടത്ത് അങ്കണവാടി കുട്ടികളുടെ പ്രവേശനോത്സവം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് സ്വീകരിക്കുകയാണ് ചെയ്യുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എം.ജെ അനീഷ് നിർവ്വഹിച്ചു. കുട്ടികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. അങ്കണവാടി ടീച്ചർ സിന്ധു, ഓമന, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments