അറിയിപ്പുകൾ


കാർഷികഭക്ഷ്യ സംസ്‌ക്കരണം ; പരിശീലനത്തിന് അപേക്ഷിക്കാം 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാർഷികഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടത്തുന്ന പരിശീലന പരിപാടിയിൽ ബേക്കറി ഉൽപ്പന്ന നിർമ്മാണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ 

ക്ലാസുകൾ ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 5 വൈകീട്ട് നാലിന് മുമ്പായി ജില്ലാ / താലൂക്ക് വ്യവസായ കേന്ദ്രത്തിൽ അപേക്ഷ നൽകണം. യോഗ്യത എസ് എസ് എൽ സി, വയസ്  18-45. ഫോൺ: 04872361945, 2360847

വിത്തുകളും തൈകളും വിൽപ്പനയ്ക്ക് 

 കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ   പച്ചക്കറികളായ കാബേജ്, കോളിഫഌർ എന്നിവയുടെ  തൈകളും   പയർ (ഭാഗ്യലക്ഷ്മി, കാശീകാ!ഞ്ചൻ,   അനശ്വര,  വൈജയന്തി),  വഴുതന (സൂര്യ), വെള്ളരി  (സൗഭാഗ്യ),  ശീമപ്പയർ,  ചീര  ( സി ഒ 1), ചുരയ്ക്ക  (അർക്ക ബഹാർ) എന്നീ ഇനങ്ങളുടെ നാടൻ  വിത്തുകളും സാലഡ് കുക്കുമ്പർ (കെ പി സി എച്ച് 1) , പീച്ചിങ്ങ (കെ ആർ എച്ച് 1), തണ്ണിമത്തൻ (സ്വർണ്ണ, ശോണിമ, ഷുഗർബേബി) എന്നീ ഹൈബ്രിഡ് ഇനങ്ങളുടെ വിത്തുകളും വിൽപ്പനയ്ക്കുണ്ട്. വിൽപ്പന സമയം 9  മുതൽ 4 വരെ. ഫോൺ : 9188248481

വനിതകൾക്ക് വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുക. കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സിഡിഎസിന് മൂന്നു മുതൽ മൂന്നര ശതമാനം പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. സിഡിഎസിന് കീഴിലുള്ള എസ് എച്ച് ജികൾക്ക് പത്തുലക്ഷം രൂപ വരെയും ഹരിത കർമ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 9496015013

റിപ്പബ്ലിക് ദിനാഘോഷ പ്രസംഗ മത്സരം 

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 'ദേശസ്‌നേഹവും രാഷ്ട്ര നിർമ്മാണവും' എന്ന വിഷയത്തിൽ നെഹ്‌റു യുവകേന്ദ്ര യുവതി, യുവാക്കൾക്കായി പ്രസംഗ മത്സരം നടത്തുന്നു. ബ്ലോക്ക് ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിലായുള്ള മത്സരത്തിൽ 2021 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാവുകയും 29 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് മത്സരം. താല്പര്യമുള്ളവർ നിർദ്ദിഷ്ട ഫോറത്തിൽ നവംബർ 12നകം ജില്ലാ യൂത്ത് ഓഫീസർ, നെഹ്‌റു യുവകേന്ദ്ര, പോസ്റ്റ് ഓഫീസിന് സമീപം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9497632087, 6282296002

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments