മുടിക്കോട്. വിദേശാധിപത്യത്തിന്റെയും വിഭജനത്തിന്റെയും ദുരിതകാലത്തുനിന്നും ഇന്ത്യയെ നിവർന്നു നിൽക്കാൻ പ്രാപ്തനാക്കിയ നേതാവായിരുന്നു നവഭാരതശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്‌റുവെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടിക്കോട് ചാത്തംകുളത്ത് സംഘടിപ്പിച്ച നെഹ്‌റു ജന്മവാർഷികദിനാചരണവും ശിശുദിനാഘോഷവും ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന്റെ ദീർഘദർശനമാണ് ആധുനിക ഇന്ത്യയ്ക്ക് അടിത്തറപാകിയതെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. നെഹ്‌റു തൊപ്പികൾ അണിഞ്ഞ് പനിനീർ പുഷ്പങ്ങളുമായി നിരവധി കുട്ടികളും ചാച്ചാജിയെ അനുസ്മരിക്കാൻ ഒത്തുകൂടി. ജയ്ഹിന്ദ് ടിവി തൃശൂർ ബ്യൂറോ ചീഫ് കെ.ബി ലിബീഷ് മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ ചാച്ചാജിയായി എത്തിയ റെയ്ഹാൻ നിഷാദും പ്രസംഗിച്ചു. പ്ലസ്ടു വിന് ഫുൾ എ പ്ലസ് നേടിയ കെ.എഫ് ഹർഷ, വിദ്യാർത്ഥി കർഷക അവാർഡ് ജേതാവ് എമിൻ ടി ബ്ലസൺ എന്നിവരെ ആദരിച്ചു. പരമേശ്വരൻ കുറുമാംപുഴ അധ്യക്ഷനായിരുന്നു. ഷിജോ പി ചാക്കോ, കബീർ താഴത്തു പറമ്പിൽ, രജീഷ് ചോറാട്ടിൽ, സ്‌നേഹവിലാസൻ താളിക്കോട്, അസീസ് പുതുവീട്ടിൽ, ഷിയാസ് വി.എം, അനീഷ് ചീനിക്കൽ, ജിക്‌സൺ പുറക്കാടൻ, ശിവരാമൻ കോഴിപറമ്പിൽ, മുത്ത് മുടിക്കോട്, അരവിന്ദൻ ചീനിക്കൽ, മുഹമ്മദ് രായ്മരക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
1 Comments
Congratulations IYC Chaathamkulam
ReplyDelete