പീച്ചി. കൊവിഡ് മഹാമാരിയുടെ ദുരിതകാലത്തിന് ശേഷം കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കുമ്പോൾ കൊവിഡിനെതിരെ കുട്ടികളുടെ സുരക്ഷയ്ക്ക് പരിചയൊരുക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. എബിവിപി പാണഞ്ചേരി സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സാനിറ്റൈസറുകളും മാസ്‌ക്കുകളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് തൃശൂരിൽ നിന്ന് പീച്ചിയിലേക്ക്
കെഎസ്ആർടിസി ബസ്സ് സർവ്വീസ് അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന സമിതി അംഗം എസ് അക്ഷയ് ആവശ്യപ്പെട്ടു. സ്ഥാനീയ സമിതി അംഗങ്ങളായ ആദിത്യൻ, നിഖിൽ, ശബരീനാഥ്, കെ അതുൽ കൃഷ്ണ, ആർഎസ്എസ് പുത്തൂർ ഖണ്ഡ് സഹകാര്യവാഹ് സന്ദീപ്, പീച്ചി മണ്ഡൽ സഹകാര്യവാഹ് സജീഷ്, ബിജെപി പാണഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ ഷാജി പീച്ചി, ആർഎസ്എസ് പീച്ചി ശാഖകാര്യവാഹ് ശിവരാജ്, യുവമോർച്ചയുടെ പഞ്ചായത്ത് പ്രവർത്തകരായ നിഖിൽ, ശ്യം കുമാർ, ശിവബാലൻ, ലിജിൻ, സുമേഷ്, വിഷ്ണുദാസ്, പ്രശാന്ത്, ത്രിഗുണസിങ്ങ് എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments