അധ്യാപകനും പ്രഭാഷകനുമായിരുന്ന തങ്കച്ചൻമാസ്റ്ററെ അനുസ്മരിച്ചു


വിലങ്ങന്നൂർ. പാണഞ്ചേരി പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന തങ്കച്ചൻ മാസ്റ്ററുടെ ഓർമ്മകളുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു ചേർന്നു. ഇന്നലെ വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ കൂട്ടായ്മയിൽ തങ്ങളുടെ അനുഭവങ്ങളും ഓർമ്മകളും അവർ പങ്കുവെച്ചു. തൃശൂർ സെന്റ് തോമസ് കോളജിൽ നിന്നും ഇംഗ്ലീഷിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ  ശേഷം തങ്കച്ചൻ മാസ്റ്റർ അധ്യാപന രംഗത്തേക്ക് കടന്നു വന്നു. ആഴമേറിയ വായനയും നിരീക്ഷണ പാടവും ഉണ്ടായിരുന്ന അദ്ദേഹം കുറഞ്ഞ കാലം കൊണ്ടു തന്നെ മികച്ച ഇംഗ്ലീഷ് അധ്യാപകനെന്ന പേര് സമ്പാദിച്ചു. വലിയൊരു ശിഷ്യ
 

സമ്പത്തിനും വിപുലമായ സുഹൃദ്ബന്ധങ്ങൾക്കും ഉടമയായിരുന്ന തങ്കച്ചൻ മാസ്റ്റർ പാണഞ്ചേരി പഞ്ചായത്തിലെയും തൃശൂരിലെയും ഉൾപ്പെടെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകനായി. മികച്ച പ്രഭാഷകനും നടനും ചിന്തകനുമായിരുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, ഫാ. ജോർജ് കണ്ണംപ്ലാക്കൽ, മാധ്യമപ്രവർത്തകൻ ജോർജ് പൊടിപ്പാറ, ഇ.എം വർഗ്ഗീസ്, ലീലാമ്മ തോമസ്, ബാബു തോമസ്, അജിത മോഹൻദാസ്, ഷൈജു കുരിയൻ, ഷിബു പോൾ, എം.ജെ സിജു  എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.





പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments