പട്ടിക്കാട്. കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട ആളുകൾക്ക് പൊതിച്ചോറ് നൽകി ഫേസ്ബുക്ക് കൂട്ടായ്മ. സ്‌നേഹതൂവൽ എന്ന പേരിൽ അറിയപ്പെടുന്ന ഫേസ്ബുക് കൂട്ടായ്മ സ്‌പോൺസർ ചെയ്ത കൂട്ടം കുടുംബകൂട്ടായ്മയാണ് തൃശ്ശൂർ ജില്ലയിൽ വിവധ ഭാഗങ്ങളിൽ ഭക്ഷണ വിതരണം നടത്തിയത്. 312 പൊതിച്ചോറുകളാണ് പട്ടിക്കാട് മുതൽ തൃശ്ശൂർ ടൗൺ വരെയുള്ള വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തത്. സ്‌നേഹതൂവൽ ഫേസ്ബുക് ഗ്രൂപ്പ് അഡ്മിൻ ഷണ്മുഖദാസ്, പ്രസന്ന സുഗതൻ, ബാബു വി.കെ, കൂട്ടംചാരിറ്റബിൾ ട്രസ്റ്റ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് പോൾ, ഇന്ദ്രപാലൻ, വസന്തമോഹൻ എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments