കോവിഡ് കൺട്രോൾ റൂമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
കോവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിനായി തൃശൂരിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് കോവിഡ് കൺട്രോൾ റൂമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. എപ്പിഡമോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികളിലേക്ക് ഓരോ ഒഴിവും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 10 പേരെയുമാണ് നിയമിക്കുന്നത്. 2021 ഡിസംബർ 31 വരെ കാലയളവിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം. താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം (കൊവിഡ് ബിഗ്രേഡ്), രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നവംബർ 18ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തൃശൂർ ആരോഗ്യകേരളം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർ മേൽ രേഖകളുടെ അസ്സലുകളുമായി നവംബർ 19ന് രാവിലെ 11 മണിക്ക് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 0487 2325824
ആർ കെ വി വൈ പദ്ധതി സഹായം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം (ആർ കെ വി വൈ ) ചെറുകിട കൂൺ ഉൽപാദനം, ഹൈടെക് കൂൺ കൃഷി, കൂൺ സംസ്‌ക്കരണം, കൂൺ വിത്തുല്പാദന യൂണിറ്റുകൾ എന്നിവയ്ക്ക് 40% സബ്‌സിഡിയും മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾക്ക് 50% സബ്‌സിഡിയും നൽകുന്നു. കൂടാതെ 50 സെന്റ് സ്ഥലത്ത് നഴ്‌സറി സ്ഥാപിക്കുന്നതിന് കാർഷിക ഗ്രൂപ്പുകൾ, കുടുംബശ്രീ, സൊസൈറ്റികൾ എന്നിവയ്ക്ക് 50% ധനസഹായം പരമാവധി 1.5 ലക്ഷം രൂപയും അനുവദിക്കുന്നു. ഔഷധ സസ്യകൃഷി വികസന പദ്ധതി പ്രകാരം ഗ്രൂപ്പടിസ്ഥാനത്തിൽ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 1.25 ലക്ഷം രൂപ വരെയും ധനസഹായം അനുവദിക്കുന്നു. താല്പര്യമുള്ളവർ തൃശൂർ ജില്ലയിലെ കർഷകർ/ഗ്രൂപ്പുകൾ, അതത് സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടുക.
മരണപ്പെട്ട വിമുക്തഭടന്മാരുടെ രേഖകൾ നൽകണം
തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വിമുക്തഭടന്മാരുടെ വിവരങ്ങൾ, ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നവംബർ 20ന് മുൻപ് അറിയിക്കണമെന്ന് ജില്ലാ സൈനിക ഓഫീസർ അറിയിച്ചു. മരണം കോവിഡ് കാരണമെന്ന് സാക്ഷ്യപ്പെടുത്തുന്ന മരണ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ബന്ധപ്പെട്ട് ആശുപത്രി രേഖകളോ ആണ് നൽകേണ്ടത്. വിവരങ്ങൾ ഇതിനകം അറിയിച്ചവർ വീണ്ടും അറിയിക്കേണ്ടതില്ല.
0 Comments