പെൻഷൻ വിതരണം ചെയ്യാത്തതിൽ പെൻഷണേഴ്‌സ് അസോസിയേഷൻ പ്രതിഷേധിച്ചു


വെള്ളാനിക്കര. കേരള കാർഷിക സർവകലാശാലയിൽ പരിഷ്‌കരിച്ച പെൻഷൻ വിതരണം ചെയ്യാത്തതിൽ പ്രധിഷേധിച്ച് നവംബർ ഒന്നിന് കേരള കാർഷിക സർവ്വകലാശാലയുടെ കവാടത്തിൽ പെൻഷണേഴ്‌സ് അസോസിയേഷൻ ധർണ്ണ നടത്തി. കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഒല്ലുർ നിയോജകമണ്ഡലം പ്രസിഡണ്ട് ധർമ്മരാജൻ പൂക്കാടിന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ്ണ പ്രൊഫസർ വി.എ വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ് പരമേശ്വരൻ, ഡോ. പി.സി രാജേന്ദ്രൻ, മധുസൂധദൻ മാസ്റ്റർ, പെൻഷണേഴ്‌സ് അസോസിയേഷൻ ഒല്ലുർ നിയോജകമണ്ഡലം ട്രഷറർ വി.ഒ ഈനാശു എന്നിവർ പ്രസംഗിച്ചു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments