പീച്ചി. എകെഎസ്ടിയു- ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി തലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ പീച്ചി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ മുഹമ്മദ് ഫാസിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ - ജനയുഗം സഹപാഠി കേരളത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അറിവുത്സവം നാലാം പതിപ്പാണ് ഇപ്പോൾ നടന്നത്. സ്‌കൂൾ തലങ്ങളിൽ നടന്ന മത്സര വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് എൽപി, യുപി വിഭാഗത്തിനുള്ള സബ് ജില്ലാതല മത്സരം ഒക്ടോബർ 29നും സെക്കൻഡറി, ഹയർസെക്കൻഡറി തലത്തിലുള്ള മത്സരം ഒക്ടോബർ 30 നും നടത്തി. നവംബർ ഏഴിനാണ് ജില്ലാതല മത്സരങ്ങൾ നടക്കുക. ജില്ലാ തലതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്കായി നവംബർ 21 ന് സംസ്ഥാനതല മത്സരം കോഴിക്കോട് വെച്ച് നടത്തും.
0 Comments