പട്ടിക്കാട്. കേരളത്തിലെ വൈദ്യുതി മേഖലയെ സ്വകാര്യവൽകരിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെക്ഷൻ ഓഫീസിന് മുൻപിൽ സമരം നടത്തി. സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഇ.എം വർഗ്ഗീസ് സമരം ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി കുര്യാക്കോസ്, ബിനോയ് തുടങ്ങിയവർ സംസാരിച്ചു.
0 Comments