പട്ടിക്കാട്. തീവ്രവാദ നിലപാടുകൾക്കും മതരാഷ്ട സമീപനങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് മണ്ഡലങ്ങൾ തോറും ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. കണ്ണാറയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജിത്ത് ചാക്കോ ജാഥാ ക്യാപ്റ്റൻ പ്രവീൺ രാജുവിന് പതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്തു. പീച്ചി റോഡ് ജങ്ഷനിൽ പദയാത്ര സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. യുത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments