അതിദരിദ്രരെ കണ്ടെത്തൽ: മുടിക്കോട് വാർഡിൽ യോഗം ചേർന്നു


പട്ടിക്കാട്. അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ നടത്തുന്ന ഫോക്കസ് ഗ്രൂപ്പ് യോഗം മുടിക്കോട് വാർഡിൽ മെമ്പർ ആരിഫ റാഫിയുടെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത് പ്രതിനിധി ഷാജു, വാർഡ് കൺവീനർ പ്രശോഭ്, ഷിയാസ്, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ ഉൾപ്പെടേണ്ടവരുടെ വാർഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പ് യോഗങ്ങളാണ് ജില്ലയിലെ തദ്ദേശ സ്ഥാപന വാർഡുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.




Post a Comment

0 Comments