പട്ടിക്കാട്. വീട് വിട്ടിറങ്ങിയ പാവറട്ടി, വേലൂർ സ്വദേശികളായ കുട്ടികളെ പീച്ചി പോലീസിന്റെ അന്വേഷണത്തിൽ പട്ടിക്കാട് പോസ്‌റ്റോഫീസ് പരിസരത്ത് നിന്നും കണ്ടെത്തി. പാവറട്ടി സ്വദേശി മൂപ്പാല വീട്ടിൽ ഷാജുവിന്റെ മകൻ ജഗൻ (17), വേലൂർ സ്വദേശി വാലത്ത് വീട്ടിൽ പ്രഷീദിന്റെ മകൻ അഭിജിത്ത് (16) എന്നിവരെയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
സിഐ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുട്ടികളെ കാണാതായത്. വീട്ടുകാർ പാവറട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും കുട്ടികൾ പട്ടിക്കാട് ഉള്ളതായി കണ്ടെത്തുകയായിരുന്നു. ജോലി തേടിയാണ് കുട്ടികൾ വീട് വിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments