പട്ടിക്കാട്. സർവ്വീസ് റോഡുകളിൽ നിന്നും ഉയരുന്ന അതിരൂക്ഷമായ പൊടിയുടെ ശല്യം മൂലം അതുവഴി പോകുന്ന യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരതത്തിലായി. മഴ മാറിയതോടെയാണ് പൊടിശല്യം അതിരൂക്ഷമായത്. സർവ്വീസ് റോഡിൽ രൂപപ്പെട്ട വലിയ കുഴികളും അതുമൂലം ഉണ്ടായ വെള്ളക്കെട്ടും യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ മറികടക്കാൻ മെറ്റൽ
മിക്‌സ് മാത്രം ഉപയോഗിച്ച് താൽക്കാലികമായി കുഴികൾ അടക്കുകയാണ് കരാർ കമ്പനി ചെയ്തത്. എന്നാൽ മഴമാറുകയും സർവ്വീസ് റോഡിലൂടെ നിരന്തരമായി വാഹനങ്ങൾ കടന്നുപോകുകയും ചെയ്യുന്നതോടെ പൊടിശല്യം രൂക്ഷമാവുകയായിരുന്നു. ഇതോടെ പല ആളുകൾക്കും കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് സർവ്വീസ് റോഡിൽ ടാറിങ് നടത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരും സമീപത്തെ വ്യാപാരികളും ആവശ്യപ്പെട്ടു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments