ഹാൻഡ്‌ലൂം ടെക്‌നോളജി ഇൻസ്റ്റിറ്റിയൂട്ടിൽ ബിഎസ്‌സി ഫാഷൻ ഡിസൈൻ സീറ്റൊഴിവ്
ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കണ്ണൂരിൽ ബിഎസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 26ന് ഇടയിലുള്ള ദിവസങ്ങളിൽ കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന ഐഐഎച്ച്ടി ഓഫീസിൽ എത്തിച്ചേരണം. വിശദവിവരങ്ങൾ 0497 2835390, 9746394616 എന്നീ നമ്പറുകളിൽ ലഭിക്കും.
ഡയറ്റീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവ്
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡയറ്റീഷ്യൻ ജിആർ2 തസ്തികയിൽ ഈഴവ മുൻഗണന വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 'ഹോം സയൻസ് ഡിഗ്രി' സർക്കാർ അംഗീകൃത ന്യൂട്രിഷൻ/ഡയറ്റിക്‌സ് ഡിപ്ലോമ, അല്ലെങ്കിൽ, അംഗീകൃത
യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബാച്ചിലർ ഡിഗ്രി, ഗവൺമെന്റ് അംഗീകരിച്ച ഫുഡ് ടെക്‌നോളജി ഡിപ്ലോമ(ഫസ്റ്റ്/സെക്കന്റ് ക്ലാസ്) എന്നിവയാണ് യോഗ്യത. 18 മുതൽ 41 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകൾ ഉള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 27ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഇ മെയിൽ: rpeeekm.emp.lbr@kerala.gov.in
ഫോൺ: 04842312944
വിചാരണ മാറ്റിവെച്ചു
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട്, തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) നവംബർ 23, 25 തിയതികളിൽ തൃശൂർ കലക്ടറേറ്റിൽ നിശ്ചയിച്ച എല്ലാ എസ്എം കേസുകളുടെയും വിചാരണ 2022 ജനുവരി 15, 22 തിയതികളിലേയ്ക്ക് മാറ്റിവച്ചെന്ന് ഡെപ്യൂട്ടി കലക്ടർ(എൽ ആർ) അറിയിച്ചു.
സീറ്റൊഴിവ്
കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ബി ബി എ, ബി എ ഇക്കണോമിക്‌സ് വിഷയങ്ങളിൽ ഒബിഎക്‌സ് കാറ്റഗറിയിൽ ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി കാപ് രജിസ്‌ട്രേഷനുള്ള വിദ്യാർത്ഥികൾ നവംബർ 24 ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ഒഴിവ്
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു. നവംബർ 23ന് ഉച്ചയ്ക്ക് 2 നാണ് കൂടിക്കാഴ്ച. ഏതെങ്കിലും വിഷയത്തിൽ പി ജി,ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി, ഏതെങ്കിലും മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഫീസ് 250 രൂപ അടച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാം. 23 ന് കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30 നും 12.30 നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പർ: 9446228282
അപേക്ഷാ സമർപ്പണം എ4 സൈസ് പേപ്പറിൽ
തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസും ഇതിനു കീഴിൽ വരുന്ന എല്ലാ സബ് ഓഫീസുകളും ഡിസംബർ 1 മുതൽ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ, പരാതികൾ, നിവേദനങ്ങൾ ഓഫീസുകളിൽ നിന്നും തയ്യാറാക്കുന്ന റിപ്പോർട്ടുകൾ, സ്‌കെച്ചുകൾ, മഹസ്സറുകൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഇനി മുതൽ എ 4 സൈസ് പേപ്പറിൽ തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.
0 Comments